മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന് പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന് പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിടുന്നു. സംവിധാനം എം എ നിഷാദാണ്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്. പ്രവാസി വ്യവസായിയായ വിഘ്നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ഗാനരചന പ്രഭാ വര്‍മ്മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണന്, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു.
‘അയ്യര്‍ ഇന്‍ അറേബ്യ’ ഫെബ്രുവരി രണ്ടിന്
