മൃദംഗവിഷൻ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. 2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷൻ ജി.സി.ഡി.എ ചെയര്മാന് ചന്ദ്രന്‍പിള്ളയ്ക്ക് അപേക്ഷ സമർപ്പിക്കുന്നത്. ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറി എന്നാൽ 2025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗത്തിന്റ തീരുമാനം. എന്നാൽ, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്. ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു നിരാക്ഷേപപത്രം ലഭിച്ചാൽ സ്റ്റേഡിയം നൽകാനാകുമെന്ന് ഒരു ഉടമ്പടിയുണ്ടാകുന്നു. അതിനുശേഷം എൻ.ഒ.സി. കിട്ടിയതായി കാണിച്ച് കാര്യങ്ങൾ വേഗത്തിലാക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പൂർത്തിയായതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. വിഷയത്തിൽ, കൊച്ചി സ്വദേശി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
മൃദംഗവിഷന്റെ പരിപാടിക്കിക്കായി സ്റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ട്
