സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മൽഹോത്ര. നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബർ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മൽഹോത്രയെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സഞ്ജയ് മൽഹോത്ര ഡിസംബർ 11ന് ചുമതലയേൽക്കും. മുമ്പ്, പൊതുമേഖലാ സ്ഥാപനമായ ആർഇസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു.
സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുമെന്ന് റിപ്പോർട്ട്
