ഡോ. ബി ആർ അംബേദ്കറിന്റെ രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടത്താൻ തീരുമാനം. ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂർണമായി ഉപയോഗിച്ചാകും സെൻസസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവർത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ കേന്ദ്രം ഉടനെയൊന്നും ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി ജഗൻമോഹൻ സർക്കാർ വ്യക്തമാക്കി.
ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടത്താൻ തീരുമാനം
