ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാർച്ച് 21 ലേക്ക് മാറ്റി. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് മാറ്റാനുളള തീരുമാനം അറിയിച്ചത്. കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പുറമെ ചില അവിചാരിതമായ കാരണങ്ങൾ കൊണ്ട് പരീക്ഷ മാറ്റിയെന്ന് ബോർഡ് സ്ക്കൂളുകളിലേക്ക് അറിയിപ്പ് നൽകുകയായിരുന്നു
ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റി
