ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള എല്ലാ തപാല്‍ സര്‍വ്വീസുകളും ഇന്ത്യന്‍ തപാല്‍ വകുപ്പ് അവസാനിപ്പിച്ചു. 2025 ഓഗസ്റ്റ് 25 ന് ശേഷം തപാൽ ചരക്കുകൾ സ്വീകരിക്കാൻ യുഎസിലേക്ക് പോകുന്ന വിമാനക്കമ്പനികൾ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് യുഎസിലേക്കുള്ള തപാല്‍ സര്‍വ്വീസ് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 100 ഡോളർ (ഏതാണ്ട് 8,800 രൂപ) വരെ വിലയുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം തപാൽ വസ്തുക്കളും അമേരിക്കയിലേക്ക് അയയ്ക്കുന്നത് തപാൽ വകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. 100 ഡോളർ വരെയുള്ള മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാന വസ്തുക്കൾ എന്നിവ ഒഴികെയുള്ള എല്ലാത്തരം തപാൽ ഉൽപ്പന്നങ്ങളുടെയും ബുക്കിംഗും താൽക്കാലികമായി, പൂർണ്ണമായി നിർത്തിവയ്ക്കാനും തപാല്‍ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.
യുഎസിലേക്കുള്ള കത്തിടപാടുകൾ നിർത്തി ഇന്ത്യൻ തപാല്‍ വകുപ്പ്
