ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. 2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജന്‍സി പ്രവചിക്കുന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031 ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വര്‍ധിക്കുക. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ചയുണ്ടാകും. വിപണിമൂല്യം 10 ട്രില്യണ്‍ ഡോളറായും വര്‍ധിക്കും. ഇന്ത്യ ഉള്‍പ്പടെ ലോകത്തിലെ മൂന്ന് സമ്പദ്‌വ്യവസ്ഥകള്‍ക്ക് മാത്രമാവും 2023 മുതല്‍ 400 ബില്യണ്‍ ഡോളറെന്ന വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.