ധനുഷ് നായകനാകുന്ന ചിത്രം ‘വാത്തി’ക്കായി ധനുഷ് തന്നെ എഴുതിയ ഗാനം പുറത്തുവിട്ടു. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’ എന്ന ചിത്രത്തില്‍ പറത്തുവന്ന ആദ്യ ഗാനം കൂടിയാണിത്. ‘വാ വാത്തി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ധനുഷ് എഴുതിയ ഗാനം ശ്വേതാ മോഹന്‍ ആണ് പാടിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.
‘വാത്തി’ക്കായി ധനുഷ് എഴുതിയ ഗാനം ‘വാ വാത്തി’
