അദാനി ഗ്രൂപ്പിന് ഇന്ത്യന് കമ്പനികള് വായ്പ അനുവദിക്കുന്നത് വര്ധിച്ചതായി റിപ്പോര്ട്ട്. ഏതാണ്ട് 2.6 ലക്ഷം കോടിരൂപയാണ് ഗ്രൂപ്പിന്റെ മൊത്തകടം. ഇതില് പകുതിയും ഇന്ത്യയിലെ പ്രാദേശിക ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വകയാണെന്നും റിപ്പോര്ട്ട്. ഒരു വര്ഷത്തിലെ വര്ധന 40 ശതമാനം. ആര്.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യയില് നിന്ന് വായ്പ സ്വീകരിക്കുന്നത് എളുപ്പമായതും മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിംഗുമാണ് വര്ധനക്ക് കാരണമെന്നും റിപ്പോര്ട്ട് തുടരുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്ത കടം 20 ശതമാനമാണ് വര്ധിച്ചത്. ഇക്കാലയളവില് അദാനി ഗ്രൂപ്പിന് പൊതുമേഖലാ ബാങ്കുകള് നല്കുന്ന വായ്പയും വര്ധിച്ചു. ആകെ വായ്പയുടെ 18 ശതമാനം വായ്പയും നല്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും നല്കിയ വായ്പ ആകെ വായ്പയുടെ 25 ശതമാനമായി. കഴിഞ്ഞ വര്ഷം ഇത് 19 ശതമാനമായിരുന്നു. വിദേശ കമ്പനികളില് നിന്ന് ഡോളറില് വാങ്ങിയിരുന്ന വായ്പ 31 ശതമാനമായിരുന്നത് 23 ശതമാനമായി കുറയുകയും ചെയ്തു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടത്തില് വര്ധന
