മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് അച്ഛന് ശരത്. കാരണം പറയാതെയാണ് പൊലീസ് തടഞ്ഞതെന്നും ശരത് പറഞ്ഞു. കാലടി കാഞ്ഞൂരിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു.മരുന്ന് വാങ്ങാൻ മെഡിക്കല്‍ ഷോപ്പില്‍ കയറിയപ്പോള്‍ പൊലീസ് എത്തി വേഗം വണ്ടി എടുത്ത് പോകാനാണ് പറഞ്ഞ്. ഞായറാഴ്ച ആയത് കൊണ്ട് മറ്റ് മെഡിക്കല്‍ ഷോപ്പുകള്‍ ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. അത്കൊണ്ട് വീണ്ടും അവിടേക്ക് തന്നെ വരേണ്ടി വന്നു. എതിര് ഭാഗത്തുള്ള ഹോട്ടലിന്റെ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തി സഹോദരനാണ് മരുന്ന് വാങ്ങാന്‍ പോയത്. തിരിച്ച് വന്നപ്പോള്‍ നേരത്തെ വന്ന പൊലീസ് ഉദ്യോഗസ്ഥന് ഭീക്ഷണിപ്പെടുത്തിയെന്ന് പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കും ചൈല്‍ഡ് ലൈനും ഡിജിപിക്കും മെയില്‍ വഴി പരാതി നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും ശരത് പ്രതികരിച്ചു.
മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് അച്ഛന് ശരത്
