പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്.ഡിസിപിയും എസിപിയും നേതൃത്വം നല്കുന്ന സംഘമാണ് ചോദ്യം ചെയ്തത്.ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്ജുന് കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും അല്ലു അർജുൻ വ്യക്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ടെന്ന് നടന്റെ അഭിഭാഷക സംഘം പറയുന്നു.
തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്
