220 സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസിനോട് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെതാണ് ഉത്തരവ്. 2025-2026 അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ജൂൺ 11 നകം പുറത്തിറക്കിയില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കേരള വിദ്യാഭ്യാസ നിയമം നിഷ്കർഷിക്കുന്ന 220 പ്രവൃത്തി ദിനങ്ങൾ ഒരു അധ്യായന വർഷം വേണമെന്ന നിബന്ധന നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കോടതിയലക്ഷ്യ കേസിൽ റാണി ജോർജ് ഐഎഎസിനോട് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
