നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്കാന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍വെച്ച് പ്രതിയും അഭിഭാഷകനും പരിശോധിച്ചതുള്പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹര്‍ജിയും സമര്‍പ്പിച്ചിട്ടുമുണ്ട്.
വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്കാന് ഹൈക്കോടതി ഉത്തരവ്
