മലപ്പുറത്ത് പതിനാലുകാരന് നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തില് കേരള തമിഴ്നാട് അതിര്ത്തിയില് നിപ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്യാത്ര അനുവദിക്കുന്നത്. പാലക്കാട് ജില്ലയില് തമിഴ്നാടുമായി അതിര്ത്തി പങ്കിടുന്ന മുഴുവന് ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് നടത്തുന്നത്.
കേരള തമിഴ്നാട് അതിര്ത്തിയില് നിപ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്
