മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഇന്ന് നടത്താനിരുന്ന അത്താഴ വിരുന്നിൽ നിന്ന് പിന്മാറി കേരള-ബംഗാൾ-ഗോവ ഗവർണർമാർ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ഡിന്നർ വിവാദമാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനിൽ കുടുംബ സമേതം ആഴ്ചകൾക്ക് മുമ്പ് എത്തിയായിരുന്നു മുഖ്യമന്ത്രി രാജേന്ദ്ര ആർലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാൻ ഗവർണർമാർ ഒരുക്കമായിരുന്നുവെന്നാണ് വിവരം, പക്ഷെ പിന്നീട് വിവാദമാകുമെന്ന് കണ്ടാണ് പിന്മാറ്റം.
മുഖ്യമന്ത്രി ഇന്ന് നടത്താനിരുന്ന അത്താഴ വിരുന്നിൽ നിന്ന് പിന്മാറി ഗവർണർമാർ
