അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദർശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി. സർക്കാറിനെ വിമർശിക്കാൻ ഏതറ്റംവരെയും പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ തീര്‍ത്തും സൗമ്യനായിട്ടായിരുന്നു മടങ്ങിയത്. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍
