നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലായി തള്ളിയെന്ന ആരോപണവുമായി പാലക്കാട് നഗരസഭ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്. ലോറിയിൽ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങൾ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് നിലമ്പൂർ നഗരസഭാ പരിധിയിൽ നിന്നാണെന്ന് മനസിലായത്. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ നഗരസഭയുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ ഭാഗത്തെ തെറ്റല്ലെന്ന് ബോധ്യമായെന്നും ഒരു സ്വകാര്യ ഏജൻസിയാണ് കൃത്യത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
നിയമനടപടിയ്ക്കൊരുങ്ങി പാലക്കാട് നഗരസഭ
