റോഡിലിരുന്ന് പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ 50ൽ അധികം എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പൊലീസിനു നേരെ ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ നിൽക്കുകയും, സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിക്കുകയും ചെയ്തു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. മാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ അവിടെത്തന്നെ തുടരുകയാണ്. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
റോഡിലിരുന്ന് പ്രതിഷേധിച്ച് ഗവർണർ
