സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 310 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,660 രൂപയിലെത്തി. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. റെക്കോഡ് വിലയിലെത്തിയ ശേഷം സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ് വില. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന് 4,300 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വര്‍ണം നിലവില്‍ 4,120 ഡോളറെന്ന നിരക്കിലാണ്. 2020 ഓഗസ്റ്റിന് ശേഷം ഒരു ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഡോളര്‍ സൂചിക 0.4 ശതമാനം ഉയര്‍ന്നതും വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വില കുത്തനെ ഇടിഞ്ഞെങ്കിലും പണിക്കൂലി കണക്കാക്കിയാല്‍ ആഭരണത്തിന്റെ വില ഇപ്പോഴും ഒരു ലക്ഷം രൂപക്ക് മുകളില്‍ തന്നെയാണ്.
സ്വര്‍ണവിലയില്‍ കുറവ്, പവന് 93,280 രൂപ!
