ഉത്തരാഖണ്ഡിലെ ധൻദേ റെയിൽ വേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. കരസേന ഉപയോഗിച്ചിരുന്ന റെയിൽ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ട് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെട്ടില്ല. ബംഗാൾ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്ററിന് സമീപത്തായാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടുപോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിൻ പാളമായിരുന്നു ഇത്. സംഭവത്തിൽ പ്രാദേശിക പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ
