മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും. അദ്ദേഹത്തെ നിയമിക്കുന്നതിനെതിരെ വി ഡി സതീശൻ വിയോജനക്കുറിപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍, ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചു
