സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ആദ്യമായി പവന് 58,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,280 രൂപയും പവന് വില 320 രൂപ ഉയര്‍ന്ന് 58,240 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,015 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ആദ്യമായി 102 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണ വില തുടര്‍ച്ചയായ നാല് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്നലെ ഒറ്റയടിക്ക് ഔണ്‍സ് വില 2,692.55 ഡോളറില്‍ നിന്ന് 1.03 ശതമാനം ഉയര്‍ന്ന് 2,722 ഡോളറിലെത്തി. ഈ വര്‍ഷം ഇതു വരെ അന്താരാഷ്ട്ര വിലയില്‍ 31.74 ശതമാനമാണ് സ്വര്‍ണ വില വര്‍ധിച്ചത്. 2024 ജനുവരിയില്‍ കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 5,855 രൂപയും പവന് വില 46,840 രൂപയുമായിരുന്നു. ഇതു വരെ ഗ്രാമിന് 1,425 രൂപയും പവന് 11,400 രൂപയുമാണ് കൂടിയത്.
ആദ്യമായി സ്വര്‍ണവില പവന് 58,000 രൂപ കടന്നു
