ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരിവാര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്വിന് മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. മുഴുനീള ഹാസ്യ സിനിമയായ പരിവാര്‍ മാര്‍ച്ച് ഏഴിന് പ്രദര്‍ശനത്തിനെത്തും.
‘പരിവാര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
