മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. മതന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേപോലെയുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. അതിന് വിപരീതമായി പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ നൽകുന്ന ഏത് ഭരണാധികാരി ആയാലും അദ്ദേഹം ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്നയാളാണ്. ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കണം. ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്. വലിയ ആശങ്കയോട് കൂടിയാണ് ആവർത്തിക്കുന്ന സംഭവങ്ങളെ സഭ കാണുന്നത്. ഈ വിഷയങ്ങളിൽ ശക്തമായ രീതിയിൽ ക്രിസ്തീയ സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു.
മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
