ജസ്ന തിരോധാന കേസിൽ രണ്ട് പേരെ സംശയമുണ്ടെന്നു അച്ഛൻ ജെയിംസ്. മകളെ അപായപ്പെടുത്തിയതായി സംശയമുണ്ട്, തനിക്ക് കിട്ടിയ തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനർ അന്വേഷണത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തിൽ വീഴ്ച ഇല്ല. ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, താൻ നൽകിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്ന തിരോധാന കേസിൽ രണ്ട് പേരെ സംശയമുണ്ടെന്നു അച്ഛൻ ജെയിംസ്
