ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അല്‍ത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ‘ഓടും കുതിര ചാടും കുതിര’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാന് പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മിക്കുന്നു. അല്‍ത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്,ലാല്‍, രഞ്ജി പണിക്കര്‍,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്,ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജിന്റോ ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന് വര്‍ഗീസും എഡിറ്റിങ് അഭിനവ് സുന്ദര്‍ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെന്‍ട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററില്‍ എത്തിക്കും.
ഫഹദിന്റെ പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിര’
