ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുo ഇപി ജയരാജൻ.ഇപി ജയരാജൻ ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രനും ആയി തന്റെ മകൻ ഫോണിൽ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.ഇപി ജയരാജൻ മകന്റെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം, നിഷേധിച്ച് ഇപി ജയരാജന്റെ മകൻ. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പ്രതികരിച്ചു.