ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന വിമർശനവുമായി നരേന്ദ്രമോദി. ഇന്ദിരാഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി. സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമർശിച്ചു.

വയനാട്ടിൽ നിന്നും പിടിച്ചെടുത്ത കിറ്റുകൾ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തൻ തയ്യാറാക്കിയ കിറ്റുകളായിരുന്നെന്ന വിശദീകരണവുമായി എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വോട്ടർമാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകൾ ഇന്നലെ രാത്രി ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയിൽ കിറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് എല്‍ഡി ക്ലര്‍ക്കിന് യദു കൃഷ്ണന് സസ്പെൻഷൻ. പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നും, ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും, പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിതെന്നും ആന്‍റോ ആന്‍റണി ആരോപിച്ചിരുന്നു സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.

ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുo ഇപി ജയരാജൻ.ഇപി ജയരാജൻ ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രനും ആയി തന്റെ മകൻ ഫോണിൽ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇപി ജയരാജൻ മകന്റെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം, നിഷേധിച്ച് ഇപി ജയരാജന്റെ മകൻ. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പ്രതികരിച്ചു.

വോട്ടിന് ബിജെപി പണം നല്‍കിയെന്ന ആരോപണവുമായി ഒളരി ശിവരാമപുരം കോളനിയിലെ ഓമന , ലീല എന്നിവർ പരാതി നൽകി . പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകി. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു.

കൊല്ലം പരവൂരിലുള്ള അസി.പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ, കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത നടപടി നാടകമെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു . പ്രോസിക്യൂഷന്‍ ഡയറക്ട്രേറ്റും, പൊലീസും തമ്മിലെ കൂട്ടുകെട്ടില്‍ അവതരിപ്പിക്കപ്പെട്ട  നാടകമാണ് ഇത്‌.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നുമാസം പിന്നിട്ടിട്ടാണ് അറസ്റ്റ്. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാനാണെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന  ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അഹങ്കാരത്തിന്റെ  സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ലെന്ന് പി വി അന്‍വര്‍ . സാദിഖലിയുടെഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളും കൂടെയുള്ളവരും, ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുകയാണ്അപ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും അന്‍വര്‍ പറഞ്ഞു.

ശശി തരൂർ പറയുന്നത് ജനാധിപത്യത്തിൻ്റെ ബാലപാഠം അറിയുന്നവർ പറയാത്ത ഭാഷയാണ് എന്ന് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. ആരോപണം ഉന്നയിച്ച് പറയേണ്ടത് പറഞ്ഞാൽ അദ്ദേഹം നടക്കില്ല, ജനാധിപത്യത്തോടുള്ള അവഹേളനമാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാധ്യമങ്ങൾ ഇന്നേവരെ ചെയ്യാത്തവയാണ് ചെയ്തത്. രാജീവ് ചന്ദ്രശേഖർ വന്ന ശേഷമാണ് തൻ്റെ വാർത്തകൾ തമസ്കരിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാൾ നന്ദകുമാറാണോയെന്ന ചോദ്യവുമായി ശോഭ സുരേന്ദ്രൻ .ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാർ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ  പൊലീസ് തയ്യാറാവണം.നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യും. കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബർ ആക്രമണം ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസിന്റെ അനാവശ്യ ഇടപെടൽ തൃശ്ശൂർ പൂരത്തിന് ഉണ്ടായതുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. വകുപ്പ് തല പരിശോധന ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായിട്ടുണ്ടോ, കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.

എൽഡിഎഫിനോട് ജനങ്ങൾ കൂടുതലായി അടുക്കുന്നുവെന്ന് കെ കെ ശൈലജ. വ്യക്തിഹത്യ എല്ലായിടത്തും ഉണ്ടായിട്ടുണ്ട് അതിൽ നടപടി തുടരും. എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ കാണാൻ വമ്പിച്ച ജനക്കൂട്ടം ആണ് എല്ലായിടത്തും എത്തിച്ചേരുന്നത് . കൂത്തുപറമ്പിൽ സംസാരിക്കുകയായിരുന്നു കെ കെ ഷൈലജ.

പ്രകാശ് ജാവദേക്കർ, ഇ പി ജയരാജനെയും തന്നെയും കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുo. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ജാവദേക്കർ ഈ പിക്ക് ഉറപ്പ് കൊടുത്തു. തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ പറയുന്നു.

ജാർഖണ്ഡിൽ  മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെര‍ഞ്ഞെടുപ്പ് . ജെഎംഎം എംഎല്‍എ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത്തൽ. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥിയാണ് മാധവി. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത്.

സന്ദേശ്ഖാലിയിൽ ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും അഞ്ചുപേർക്കെതിരെ കേസെടുത്ത് സിബിഐ. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും, തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് അതിജീവിത നൽകിയ പരാതിയിൻമേലാണ് കേസെടുത്തത്. നേരത്തെ കൽക്കട്ട ഹൈകോടതിയാണ് സന്ദേശ്ഖാലി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *