ഡല്‍ഹി ജുമാ മസ്ജിദില്‍ സ്ത്രീകള്‍ക്കു പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം വിവാദമായതോടെ പിന്‍വലിച്ചു. സ്ത്രീകള്‍ കുടുംബത്തിലെ പുരുഷന്റെ കൂടെ മാത്രമേ പള്ളിയിലേക്കു പ്രവേശിക്കാവൂവെന്നാണ് മസ്ജിദ് മാനേജുമെന്റ് കമ്മിറ്റി നോട്ടീസിട്ടത്. സ്ത്രീകള്‍ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തില്‍ പ്രവേശിക്കുന്നതാണു വിലക്കിയത്. വിവാദമാകുകയും വനിതാ കമ്മീഷന് കേസെടുക്കുകയും ചെയ്തതോടെ പ്രവേശന വിലക്കു പിന്‍വലിക്കുമെന്ന് ജുമാ മസ്ജിദ് ഇമാം അറിയിച്ചു.
ഡല്‍ഹി ജുമാ മസ്ജിദില്‍ സ്ത്രീകളുടെ പ്രവേശനം പിൻവലിച്ചു
