ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണമെന്നു ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. വളച്ചൊടിക്കപ്പെട്ട ചരിത്രമാണെന്ന് ഒരുപാടു തവണ കേട്ടിട്ടുണ്ട്. ഇപ്പോഴെങ്കിലും അതു തിരുത്തണമെന്ന് ആസാം സര്‍ക്കാരിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണം ചരിത്രകാരന്മാരോട് അമിത് ഷാ.
