മിഥുന് മദന്‍, ദാലി കരണ്‍, ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്റെ പ്രിയതമന്’ എന്ന ചിത്രം നവംബര്‍ 29 ന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ആര് രഞ്ജി നിര്‍മ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തില്‍ ഇന്ദ്രന്‍സ്, സുധീഷ്, മധുപാല്‍, പി ശ്രീകുമാര്‍, പ്രേംകുമാര്‍, കൊച്ചുപ്രേമന്, ശിവജി ഗുരുവായൂര്‍, റിസബാവ, അനു, കെ പി എ സി ലളിത, അംബിക മോഹന്‍, ബേബി നയന തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു. രാജു വാര്യര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു ഡോ. എം ജെ സദാശിവന് എഴുതിയ വരികള്‍ക്ക് ആല്‍ബര്‍ട്ട് വിജയന് സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി, കെ എസ് ചിത്ര എന്നിവരാണ് ഗായകര്‍.
‘എന്റെ പ്രിയതമന്’ ചിത്രം നവംബര്‍ 29 ന്
