ഷാരൂഖ് ഖാന് തന്റെ മകന് ആര്യന് ഖാന്റെ സംവിധാന അരങ്ങേറ്റ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്ന പേരിടാത്ത ബോളിവുഡ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എന്റര്ടൈന്മെന്റും ചേര്‍ന്നാണ് ആര്യന് ഖാന്റെ ആദ്യ സംവിധാന സീരീസ് നിര്‍മ്മിക്കുന്നത്. താത്കാലികമായി സ്റ്റാര്‍ഡം എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയില്‍ മോന സിംഗ് ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എസ്ആര്‍കെ, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍, ബോബി ഡിയോള്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.
ആര്യന് ഖാന്റെ സംവിധാന അരങ്ങേറ്റ സീരീസ്
