അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, മുന്‍മന്ത്രി ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2007 മുതൽ അനധികൃതമായി 2016 വരെ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ഇ ഡി കെ ബാബുവിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. വിജിലൻസും ഈ കേസിൽ മുൻപ് അന്വേഷണം നടത്തിയിരുന്നു.
വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഇ ഡി നടപടികള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള ഇ ഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നു കെ ബാബു.