തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ മുന്നണികൾ. കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. എസ്പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ മുന്നണികൾ
