നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം എൽ ഡി എഫും യു ഡിഎ ഫും തമ്മിലെന്ന് മുതിർന്ന സി പി എം നേതാവ് എളമരം കരീം. അൻവർ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലെന്നും അൻവറിന്റെ ഇപ്പോഴത്തെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.കവളപ്പാറ ദുരന്ത സമയത്ത് എം സ്വരാജ് ഉണ്ടായിരുന്നില്ല എന്ന ഇപ്പോഴത്തെ അൻവറിന്റെ വാദം തെറ്റാണെന്നും സ്വരാജിന്റെ അന്നത്തെ പ്രവർത്തനത്തെ അൻവർ തന്നെ പ്രകീർത്തിച്ചിട്ടുണ്ട് വിജയിപ്പിച്ച പ്രസ്ഥാനത്തെയും ജനങ്ങളെയും വിമർശിച്ചുകൊണ്ട് അൻവർ പോയതിൽ കടുത്ത അമർഷം ജനങ്ങൾക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് എളമരം കരീം
