ഗോകുലം ഗോപാലനെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് സമൻസ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉച്ചക്ക് ശേഷവും ചോദ്യം ചെയ്യൽ തുടരും എന്ന് ഇഡി വ്യക്തമാക്കുന്നു.
ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി
