കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും ആർബിഐക്കും കൈമാറി. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ ഡി യുടെ ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും, ഓഡിറ്റ് വിവരങ്ങളിൽ നിന്ന് ഇക്കാര്യങ്ങൾ മറച്ച് വച്ചെന്നും ഇവയെല്ലാം ഗൗരവമായി പരിഗണിക്കണമെന്നുമാണ് ഇഡി യുടെ ആവശ്യം.
സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി
