മുന്‍ മന്ത്രി കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്. 2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ ഈ സ്വത്തും ഇഡി കണ്ടു കെട്ടിയിരുന്നു. ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
മുന്‍ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
