കാഫിര്‍ സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര് എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചത്. എന്നാൽ ഡിവൈഎഫ്ഐക്ക് യൂത്ത് കോണ്‍ഗ്രസ് മറ്റൊരു കാഫിര്‍ സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററിലൂടെ മറുപടി നല്കി.
കാഫിര്‍ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും
