കൊച്ചി അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കിൽ. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് മുടങ്ങി.
അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കിൽ
