ആലപ്പുഴയിൽ സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല.പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും ആർ നാസർ പറഞ്ഞു.
ആലപ്പുഴയിൽ സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ
