ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരുന്ന് ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും സംവിധായകൻ ഭദ്രൻ അഭിപ്രായപ്പെട്ടു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന് അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന് ചൂണ്ടിക്കാട്ടി.
ചെയർമാൻ സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്ന് സംവിധായകന് ഭദ്രന്
