സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘രായന്’. ധനുഷിന്റെ കരിയറിലെ 50- ാമത്തെ ചിത്രമാണെന്നതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണിലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 26 നാണ് ചിത്രമെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് രായന് പ്രേക്ഷകരിലേക്കെത്തുന്നത്. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുന്ദീപ് കിഷന്, കാളിദാസ് ജയറാം, ശെല്വരാഘവന്, പ്രകാശ് രാജ്, ദുഷാര വിജയന്, അപര്‍ണ ബാലമുരളി, ശരവണന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാര് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതം.
ധനുഷ് ചിത്രം ‘രായന്’ ജൂലൈ 26 ന്
