സംസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന വിമർശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ പൊലിസ് ആസ്ഥാനം മറുപടി നൽകിയില്ല. പുതിയ പൊലീസ് മേധാവിയോട് വിവരാവകാശ പ്രകാരം യോഗേഷ് ഗുപ്ത വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു എന്നാൽ, ഇത് രഹസ്യ ബ്രാഞ്ചിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ തനിക്ക് തരാൻ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി വിവരാവകാശ ഓഫീസർ മറുപടി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താറുമാറാകുകയാണ് എന്ന് യോഗേഷ് ഗുപ്ത വിമർശനം ഉന്നയിച്ചത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത
