WhatsApp Image 2024 08 28 at 7.40.38 PM

‘ഇത്രയും കാലം നിങ്ങളൊക്കെയും എന്നെ ഓര്മിക്കുന്നല്ലോ ..”എന്നെ തേടി വന്നല്ലോ ”കാര്‍ത്തിക തന്റെ വീട്ടില്‍ എത്തിയ അതിഥികളെ കണ്ട് വിതുംബി .വെള്ളിത്തിരയില്‍ താന്‍ നിമ്മിയായി പകര്‍ണാടിയ നാളുകളിലേക്ക് മനസുകൊണ്ട് മടങ്ങുകയായിരുന്നു കാര്‍ത്തിക .നിമ്മിയുടെ സ്വന്തം സാലിയെ മുന്നില്‍ കണ്ട ആഹ്ലാദതികവില്‍ ചേര്‍ത്തു പിടിക്കുമ്പോഴും കണ്ണില്‍ നനവുതിര്‍ന്നു .സാലിയും സ്വന്തം ലോകം തേടിപ്പോയിട്ട് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു ഈ ലോകം വിട്ട് അവര്‍ പറന്നകന്നതു കണ്ട് കണ്ണ് നനഞ്ഞ പ്രേക്ഷകരുടെ ഉള്ളില്‍ ആ കൗമാരക്കാരികള്‍ ഇന്നും പ്രസരിപ്പോടെ നിറഞ്ഞു നില്‍ക്കുന്നുണ്ട് മലയാള സിനിമാ ലോകം അധികമൊന്നും ചിറകു വിടര്‍ത്താത്ത ആകാശലോകത്തു നിന്നാണ് 1986 ഇല്‍ ദേശാടനക്കിളി കരയാറില്ല എന്ന പത്മരാജന്‍ ചിത്രത്തിലൂടെ നിമ്മിയും സാലിയും നമ്മുടെ അടുത്തേക്ക് എത്തിയത് .കൗമാര കാലത്തെ വൈകാരിക വിഹ്വലതകള്‍ ,ഉല്ലാസ സ്വപ്നങ്ങള്‍ എന്നിവയില്‍ രണ്ടു പെണ്‍കുട്ടികള്‍ സ്‌നേഹാധിക്യത്താല്‍ പരസ്പരബന്ധിതരായി പറക്കാന്‍ ഒരുങ്ങുന്ന കഥാലോകം
സാലി ആയി എത്തിയ പുതുമുഖം ശാരിയും അന്നേ മലയാളികളുടെ പ്രിയതരമായിരുന്ന കാര്‍ത്തികയും ആ സിനിമയുടെ ചിത്രീകരണ സമയത്ത് ഉറ്റ സ്‌നേഹിതരായി മാറിയിരുന്നു എന്നാല്‍ അഭിനയരംഗത്തിനിന്നും പെട്ടെന്ന് തന്നെ കാര്‍ത്തിക പിന്‍വാങ്ങിയതോടെ ആ സൗഹൃദം ഓര്‍മയിലേക്ക് ചുരുങ്ങി
കാര്‍ത്തികയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ പുസ്തക രൂപത്തിലിറങ്ങുന്ന തിരക്കഥയുടെ കവര്‍ റിലീസിനാണ് ശാരി എത്തിയത്. ആ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി പദ്മരാജന്റെ പത്‌നി രാധാലക്ഷ്മിയും നൊസ്റ്റാള്‍ജിയ ബുക്‌സ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഗീതാബക്ഷിയും .വെള്ളിത്തിരയില്‍ കണ്ട ആ കഥയുടെ പൂര്‍ണ തിരക്കഥ നൊസ്റ്റാള്‍ജിയ ബുക്ക്‌സാണ് പ്രസിദ്ധീകരിക്കുന്നത് .

കൂട്ടുകാരികളായ നിമ്മിയും സാലിയും സ്‌കൂളില്‍ നിന്നും സ്വാതന്ത്ര്യം തേടി ഒളിച്ചോടി , തിരിച്ചറിയപ്പെടാതിരിക്കാന്‍ വേഷപ്പകര്‍ച്ച നടത്തുന്നതോടെയാണ് കഥയുടെ ഗതി ചടുലമാകുന്നത് … ആണിന്റെ തന്റേടമുള്ള ശാരിയുടെ സാലിയും, പെണ്ണിന്റെ സ്വത്വബോധ നിഷ്‌കളങ്കതയോടെ സാലിയെ സ്‌നേഹിക്കുന്ന കാര്‍ത്തികയുടെ നിമ്മിയും സമൂഹത്തിനു നേരെ ഒരുപാടു ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കഥാപാത്ര സ്‌റ്ഷ്ടികളായിരുന്നു ഗാഢസൗഹൃദം എന്നതിലുപരി സാലി -നിമ്മി സ്‌നേഹം ”ലെസ്ബിയനിലേക്ക്”പോകുന്നുവോ എന്ന ചര്‍ച്ച അന്നും സജീവമായിരുന്നു
മനുഷ്യബന്ധങ്ങളുടെ അനിയത വൈകാരിക , പരാധീനതകള്‍, ,തങ്ങളുടെ ലൈംഗിക സ്വത്വവുമായി ബന്ധപ്പെട്ട് വിശ്വസിക്കാനോ നയിക്കപ്പെടാനോ ആരുമില്ലാത്ത കൗമാരപ്രായക്കാര്‍ അഭിമുഖീകരിക്കുന്ന അന്യവല്‍ക്കരണം എന്നിങ്ങനെ ഒട്ടേറെ അടരുകള്‍ ചേര്‍ന്നതാണ് ഈ കഥ
സിനിമയുടെ നട്ടെല്ലായ തിരക്കഥ ചിത്രീകരണ വേളയില്‍ ഏതെല്ലാം മാറ്റങ്ങളിലൂടെയാണ് കടന്നുപോയത് എന്ന പഠനത്തിന് ഏറെ സഹായകമാണ് ഈ തിരക്കഥയുടെ പൂര്‍ണരൂപം. ശ്യാം നാഥിന്റെ കവര്‍ ഡിസൈനിങ്ങും ഉണ്ണി മാധവന്റെ രൂപ കല്പനയും പുസ്തകത്തിന് ചാരുത വര്‍ധിപ്പിക്കുന്നു

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *