കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് വൈകീട്ട് ഡൽഹി നിയമസഭയ്ക്ക് മുമ്പിൽ വെച്ച് സംസാരിക്കവേയാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.”നമ്മുടെ പിതാക്കൾ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പോരാടി. പക്ഷേ ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണ്. ഇത് കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്” കെജ്രിവാൾ പറഞ്ഞു.ഇതിനിടെ ‘ലോക്സഭയിൽനിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ്. അവർ രാജ്യത്തെ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. അഹങ്കാരം നിറഞ്ഞ അധികാരത്തിനെതിരെ 130 കോടി ജനങ്ങൾ ഒന്നിച്ചുനിൽക്കണം” കെജ്രിവാൾ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ
