ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടി. കൃഷ്ണഗിരിയിൽ നിർത്തിയിട്ട ബസുകൾ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികൾ കരകവിഞ്ഞതോടെ ചെന്നൈയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്ര മുറിഞ്ഞു. ട്രാക്കിൽ വെള്ളം കയറിയതിനാൽ 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി
