ഇറാഖിലെ സ്വയംഭരണാധികാര മേഖലയായ കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വരും ദിവസങ്ങളില്‍ വിപണിയിലേക്ക് എത്തിക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖ്-തുര്‍ക്കി പൈപ്പ്ലൈന് വഴിയാകും എണ്ണ വിതരണം. പ്രതിദിനം 1,85,000 ബാരല്‍ എണ്ണ ഇത്തരത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് ഇറാഖ് പറയുന്നത്. ഈ എണ്ണകൂടി വരുന്നതോടെ അന്താരാഷ്ട്ര എണ്ണവില ഇനിയും താഴെപോകുമെന്നാണ് വിലയിരുത്തല്‍. ഇറാഖിന്റെ നീക്കത്തെ ഒപെക് പ്ലസും ഗൗരവമായി വീക്ഷിക്കുന്നുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി എണ്ണ ഉത്പാദനം നിജപ്പെടുത്തിയിരിക്കുകയാണ്. ഡിമാന്‍ഡ് ഉയരാത്തതാണ് കാരണം. ഇറാഖിന് ഒരുദിവസം വിതരണം ചെയ്യാവുന്ന എണ്ണയ്ക്ക് പരിധിയുണ്ട്. ഈ നിയന്ത്രണം കഴിഞ്ഞ് കൂടുതല്‍ എണ്ണവിറ്റാല്‍ ക്രൂഡ് വില 60 ഡോളറിലേക്ക് എത്തപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ പോലെ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 72 ഡോളറിനടുത്താണ്.
കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വിപണിയിലേക്ക്
