കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സിബിഐ 23 കോടിയുടെ ക്രിപ്റ്റോ കറൻസി കണ്ടുകെട്ടി. ദില്ലി, പൂനെ, മുംബൈ ഉൾപ്പെടെ 60 സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഡിജിറ്റൽ കറൻസികൾ പിടികൂടിയത്. ക്രിപ്റ്റോ കറൻസികൾക്ക് പുറമെ ഡിജിറ്റൽ രേഖകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബിറ്റ് കോയിൻ നിക്ഷേപ തട്ടിപ്പായ ഗയിൻബിറ്റ് കോയിൻ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോ എന്നതടക്കം സിബിഐ പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സിബിഐ 23 കോടിയുടെ ക്രിപ്റ്റോ കറൻസി കണ്ടുകെട്ടി
