ആശവർക്കർമാരുടെ സമരത്തിന് പിന്തുണ നൽകി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് ഇതെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു. ആശാവർക്കാർമാർ നാടിൻ്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.സമരം ചെയ്യുന്ന സഹോദരിമാർക്ക് പിന്തുണ നൽകുമെന്നും സലീം കുമാർ പറഞ്ഞു.
ആശവർക്കർമാരുടെ സമരത്തിന് പിന്തുണ നൽകി നടൻ സലീം കുമാർ
